എക്കാലത്തിലും ക്രിസ്തു മാറുകില്ല
എക്കാരണത്താലും എന്നെ കൈവിടില്ല
ആരെ ഞാന്‍ വിശ്വസിക്കുന്നുവെന്ന്
അറിയുന്നവനെന്‍ അന്ത്യം വരെ
എന്നുപനിധിയെ സൂക്ഷിച്ചിടുവാന്‍
തന്നുടെ കരങ്ങള്‍ കഴിവുള്ളതാം
ഇന്നലേം ഇന്നുമെന്നേയ്ക്കുമവന്‍
അനന്യന്‍ തന്‍ കൃപ തീരുകില്ല
മന്നില്‍ വന്നവന്‍ വിണ്ണിലുള്ളവന്‍
വന്നിടുമിനിയും മന്നവനായ്
കളങ്കമെന്നിയെ ഞാനൊരിക്കല്‍
പളുങ്കുനദിയിന്‍ കരെയിരുന്നു
പാടി സ്തുതിക്കും പരമ നാമം
കോടി കോടി യുഗങ്ങളെല്ലാം
രചന: എം. ഇ. ചെറിയാന്‍
ആലാപനം: എലിസബത്ത് രാജു