ഉരുകിയൊഴുകും മഞ്ഞുമല പോല്‍

ദൈവമേ, എന്റെ തകര്‍ന്നടിഞ്ഞ ഈ ജീവിതമല്ലാതെ അവിടുത്തേക്കായി തരുവാന്‍ എനിക്ക് എന്റേതായി യാതൊന്നുമില്ല. വെയിലേറ്റു ഉരുകുന്ന ഒരു ഹിമകണം പോലെ എന്റെ ഹൃദയം അവിടുത്തെ സന്നിധിയില്‍ ഉരുകുകയാണ്.. എന്നിലുള്ള സകല പാപങ്ങളും പോക്കി എന്നെ ശുദ്ധീകരിക്കണമേ..! തൃക്കരങ്ങളാല്‍ തഴുകി എന്നെ ശക്തീകരിക്കണമേ!!

“ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.” (സങ്കീര്‍ത്തനം: 51:17)

ഉരുകിയൊഴുകും മഞ്ഞുമല പോല്‍
ഉരുകണേ എന്‍ ഹൃദയവും
അഖില പാപവുമലിഞ്ഞു പോയ്‌
നിന്‍ അരികിലായ് മരുവിടുവാന്‍

തരുവതെന്തു തിരുക്കരങ്ങളില്‍
തകര്‍ന്നുടഞ്ഞൊരു ജീവിതം
തിരുക്കരത്താല്‍ തഴുകിയെന്നെ
പുതുക്കണേ തവ ശക്തിയാല്‍

ഒരു ദിനം തവ സന്നിധേ ഞാന്‍
അണയുമായതു നിര്‍ണയം
തിരു മുഖത്തിന്‍ തേജസ്സില്‍ ഞാന്‍
മറഞ്ഞിടും അത് നിശ്ചയം

ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍

Share/Bookmark

Scroll to Top