ഉയിരുള്ള നാള്‍ വരെയും

ഉയിരുള്ള നാള്‍ വരെയും,
ശ്വാസം നിലയ്ക്കും വരെയും
ഉച്ചത്തില്‍ ഞാന്‍ പാടുമേ..
ഉയിര്‍തന്ന യേശുവേ, ഉന്നതദേവനെ..
ഉലകെങ്ങും നിന്നെ പാടുമേ..
ഉത്തമാ നിന്റെ നാമത്തെ..

എന്റെ സംഗീതമേശു താന്‍
എന്റെ സങ്കേതമേശു താന്‍ ..
എന്റെ ജീവിതത്തില്‍ താളവുമെന്‍
വാഴ്വതിന്റെ ഈണവും 
എല്ലാമെല്ലാമേശു താന്‍

സന്തോഷം ഹൃത്തില്‍ വന്നാല്‍ ഗാനമുയരും
സംഗീതം നാവില്‍ വന്നാല്‍ ആര്‍ത്തുപാടും
ശോകം നിറയും ഭൂവതില്‍ ശോഭനഗീതം പാടും ഞാന്‍
പാപഭാരം മാറ്റിയേശു മോദമെന്റെയുള്ളില്‍ നിറച്ചു 
പാടുവാനായ് ഒരുപാടു നന്മകള്‍ താന്‍ തന്നു ..

ആത്മീകമോദം വന്നാല്‍ ഖേദമകലും
ആശ്വാസം എന്നില്‍ വന്നാല്‍ സ്തോത്രമുയരും
ആയുസ്സ് തീരും വരെയും ആനന്ദഗീതം പാടും ഞാന്‍
എന്റെ ഭാവി മാറ്റിയേശു പ്രത്യാശയുള്ളില്‍ നിറച്ചു
എന്നുമെന്നും നവഗാനം പാടിടും ഞാന്‍ നാഥാ..

രചന: ജോയ്  ജോണ്‍
ആലാപനം: നജിം അര്‍ഷാദ്
പശ്ചാത്തല സംഗീതം: അബി സാല്‍വിന്‍ തോമസ്‌
Share/Bookmark

Scroll to Top