ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യ ജീവന്‍ നല്‍കും
കര്‍ത്താവിനോട് കൂടെയെന്‍ നിത്യ വാസമാമേ
അവനിടം വിട്ടു ശരീര ബദ്ധനായ് ലോകേ-
വലഞ്ഞലഞ്ഞു ഞാന്‍ വീടോടടുക്കുന്നെ
എന്‍ പ്രിയന്‍ പാര്‍പ്പിടം മനോഹര ഹര്‍മ്മ്യം
മുത്തുകളാല്‍ നിര്‍മ്മിതമാം പന്ത്രണ്ടു ഗോപുരം
കണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാം
എന്നാത്മാവ് വാഞ്ചിക്കുന്നെ ഞാനെന്നു ചേരുമോ
എന്‍ ആത്മ വാസമോ മല്‍ പിതൃ ഗേഹത്തില്‍
പൊന്‍ വാതില്‍കള്‍ വിശ്വാസക്കണ്‍കള്‍ക്കെത്ര ശോഭിതം
ശുദ്ധരിന്‍ ശോഭനം അവകാശമാം ശാലേം
പ്രാപിപ്പാനാഗ്രഹതാല്‍ വാഞ്ചിക്കുന്നേ എന്നുള്ളം
എന്നല്ലല്‍ തീര്‍ന്നു ഞാന്‍ ഹെല്ലേലുയ്യ പാടും
മന്നവനാം എന്നേശുവോട് കൂടെ വാണിടും
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍