ഇന്ന് പകല്‍ മുഴുവന്‍ കരുണയോടെന്നെ സൂക്ഷിച്ചവനേ!

ഇന്ന് പകല്‍ മുഴുവന്‍ കരുണയോടെന്നെ സൂക്ഷിച്ചവനേ!
നന്ദിയോടെ തിരു നാമത്തിനു സദാ വന്ദനം ചെയ്തിടുന്നെ..

അന്ന വസ്ത്രാദികളും സുഖം ബലം എന്നിവകള്‍ സമസ്തം
തന്നടിയനെ നിത്യം പോറ്റിടുന്ന ഉന്നതന്‍ നീ പരനെ

മന്നിടം തന്നിലിന്നു പല ജനം ഖിന്നരായ് മേവിടുമ്പോള്‍
നിന്നടിയന് സുഖം തന്ന കൃപ വന്ദനീയം പരനേ

തെറ്റുകുറ്റങ്ങള്‍ എന്നില്‍ വന്നതളവറ്റ  കൃപയാല്‍
മുറ്റും ക്ഷമിക്കണമേ അടിയനെ ഉറ്റു സ്നേഹിപ്പവനേ

രചന: പി. വി. തൊമ്മി

ആലാപനം: ദലീമ 

Share/Bookmark

Scroll to Top