ഇന്നുമെന്നും എന്നാശ്രയമായ്‌

ഇന്നുമെന്നും എന്നാശ്രയമായ്‌
ഇങ്ങിനീം യേശു മതിയാം
എന്നാധിയെല്ലാം ഒന്നായ്‌ അകന്നു
പോകുന്നു തന്‍ ചാരെ വരുമ്പോള്‍

ഞാന്‍ ആശ്രയിക്കും എന്‍ ദൈവമെന്നെ
അനാഥനായ് കൈവിടുമോ?
കണ്ണീര്‍ തുടയ്ക്കും കൈകള്‍ പിടിക്കും
കാത്തിടും കണ്മണി പോലെ

ജീവന്‍ വെടിഞ്ഞ എന്‍ ജീവ നാഥന്‍
ജീവിക്കുന്നത്യുന്നതനായ്
അവനുണ്ടെനിക്ക് എല്ലാമായ്‌ എന്നും
അവനിയില്‍ കരുതുവാനായ്‌

കഷ്ടതകളില്‍ മാറാത്ത നല്ല
കര്‍ത്താവെനിക്കുള്ളതിനാല്‍
കലങ്ങാതെ ഉലകില്‍ തുടരുന്നു ദിനവും
കൃപയാലെ ഹാ! ഹല്ലെലുയ്യ…രചന: ചാള്‍സ് ജോണ്‍
ആലാപനം: എം. വി. സണ്ണി

ആലാപനം: വിനീത വര്‍ഗീസ്‌
പശ്ചാത്തല സംഗീതം: കുട്ടിയച്ചന്‍ 

Scroll to Top