ഇത്രത്തോളം യഹോവ സഹായിച്ചു

ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യഹോവ സഹായിച്ചു

ഹാഗാറിനെപ്പോലെ ഞാന്‍ കരഞ്ഞപ്പോള്‍
യാക്കോബിനെപ്പോലെ ഞാന്‍ അലഞ്ഞപ്പോള്‍
മരുഭൂമിയില്‍ എനിക്ക് ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു

ഏകനായ് നിന്ദ്യനായ് പരദേശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍
സ്വന്ത നാട്ടില്‍ ചേര്‍ത്തുകൊള്ളാമെന്നുരച്ച
നാഥനെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു

രചന: അജിത്‌ കുമാര്‍
പശ്ചാത്തല സംഗീതം: സ്റ്റാന്‍ലി ജോണ്‍

ആലാപനം: മാര്‍കോസ്

ആലാപനം: സാംസണ്‍ കോട്ടൂര്‍

ഗാനം ചിത്ര പാടുന്നത് ഇവിടെ കേള്‍ക്കാം

Scroll to Top