ഇതെന്തു ഭാഗ്യം

ഇതെന്തു ഭാഗ്യം യേശു നാഥനോട് ചേര്‍ന്നു ഞാനിതാ
ഇത്ര ശ്രേഷ്ഠ നാഥനെന്റെ മിത്രമായ്‌ ഭവിച്ചു ഹാ!

ഒരിക്കലും പിരിഞ്ഞു പോയിടാത്തൊരുറ്റ സ് നേഹിതന്‍
ശരിക്ക് സത് പ്രബോധനങ്ങള്‍ തന്നു താങ്ങിടുന്നവന്‍
തനിക്ക് തുല്യനില്ല ഭൂവില്‍ അന്യനിത്ര നല്ലവന്‍

കരുത്തനാം അവന്‍ കരത്തിനാല്‍ പിടിച്ചിരിക്കയാല്‍
ഒരുത്തനും പിടിച്ചു വേര്‍ പിരിക്കുവാന്‍ കഴിഞ്ഞിടാ
വിരുദ്ധമായ്‌ വരുന്നതൊന്നുമേതുമേ ഭയന്നിടാ

അനാഥനല്ല ഞാനിനി അനുഗ്രഹാവകാശിയാം
അനാദി നിര്‍ണ്ണയപ്രകാരം എന്നെയും വിളിക്കയാല്‍
വിനാശമില്ലെനിക്കിനി അനാമയം വസിച്ചിടാന്‍രചന: ടി. കെ. സാമുവേല്‍
ആലാപനം: സിബി ഫിലിപ്പ്
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്‌

ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്

Scroll to Top