ആശ്രിതവല്‍സലനേശു മഹേശനെ

ആശ്രിതവല്‍സലനേശു മഹേശനെ
ശാശ്വതമേ തിരു നാമം

നിന്‍ മുഖ കാന്തി എന്നില്‍ നീ ചിന്തി
കന്മഷമാകെയകറ്റി എന്‍ നായകാ
നന്മ വളര്‍ത്തണം എന്നും

വരുന്നു ഞാന്‍ തനിയെ എനിക്ക് നീ മതിയേ
കരുണയിന്‍ കാതലേ വെടിയരുതടിയനെ
തിരുകൃപ തരണമെന്‍ പതിയേ

ക്ഷണികമാണുലകിന്‍ മഹിമകള്‍ അറികില്‍
അനുദിനം നിന്‍ പദതാരിണ തിരയുകില്‍
അനന്ത സന്തോഷമുണ്ടൊടുവില്‍

പാവന ഹൃദയം ഏകുക സദയം
കേവലം ലോക സുഖങ്ങള്‍ വെടിഞ്ഞു ഞാന്‍
താവക തൃപ്പാദം ചേരാന്‍

രചന: എം. ഇ. ചെറിയാന്‍
ആലാപനം: യേശുദാസ്‌

ആലാപനം: ശ്രുതി ആന്‍ ജോയ്

Scroll to Top