ആശിഷമാരിയുണ്ടാകും

“There shall be showers of blessing” എന്ന പ്രശസ്ത ഇംഗ്ലിഷ് ഗാനത്തിന്റെ പരിഭാഷ

ആശിഷമാരിയുണ്ടാകും ആനന്ദ വാഗ്ദത്തമേ
മേലില്‍ നിന്നുന്നതന്‍ നല്കും ആശ്വാസ കാലങ്ങളെ

ആശിഷമാരി ആശിഷം പെയ്യണമേ
കൃപകള്‍ വീഴുന്നു ചാറി വന്മഴ താ ദൈവമേ

ആശിഷമാരിയുണ്ടാകും, വീണ്ടും നല്‍ ഉണര്‍വുണ്ടാം
കുന്നു പള്ളങ്ങളിന്‍ മേലും കേള്‍ വന്‍ മഴയിന്‍ സ്വരം

ആശിഷമാരിയുണ്ടാകും, ഹാ! കര്‍ത്താ ഞങ്ങള്‍ക്കും താ
ഇപ്പോള്‍ നിന്‍ വാഗ്ദത്തമോര്‍ത്തു നല്‍ വരം തന്നിടുക

ആശിഷമാരിയുണ്ടാകും എത്ര നന്നിന്നു പെയ്കില്‍
പുത്രന്റെ പേരില്‍ തന്നാലും ദൈവമേ ഇന്നേരത്തില്‍

രചന: പി. കെ. പോള്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

കുട്ടിയച്ചന്‍ നിര്‍മ്മിച്ച “ഇമ്മോര്‍ട്ടല്‍ ഹൈംസ്” എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്

ആലാപനം: കുട്ടിയച്ചന്‍ & ടീം
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

Scroll to Top