ആരുമില്ല നീയല്ലാതീ ഭൂവില്‍

ആരുമില്ല നീയല്ലാതീ ഭൂവില്‍ അഭയം യേശുവെ

ഭീതി കലരും ആധി പെരുകും മേദിനി വാസത്തില്‍
നാഥാ നിന്‍ തിരു കരങ്ങളാല്‍ സദാ സംരക്ഷ ചെയ്യുന്നു

തീരും ആമയം നിന്‍ തിരു മാറില്‍ ചാരുന്ന നേരത്തില്‍
ചാരത്തിരുന്നു പുതിയ കൃപകള്‍ തരുന്നു നീയെന്നും

ജീവ ദായകാ യേശു നായകാ മാമക യാത്രയില്‍
താവക പാദം നിയതം ഗതിയെ ഏത് വിപത്തിലും

ചേരും നൂതന ശാലേം പുരേ ഞാന്‍ തോരും കണ്ണീരന്നാള്‍
കാരുണ്യവാന്‍ നീ ചെയ്ത കരുതല്‍ കാണും ഞാന്‍ പൂര്‍ണ്ണമായ്‌

രചന: ചാള്‍സ്‌ ജോണ്‍

Scroll to Top