ആരുമില്ലീയുലകില്‍ എനിക്കെന്‍ യേശുവെപ്പോലൊരുവന്‍

ആരുമില്ലീയുലകില്‍ എനിക്കെന്‍
യേശുവെപ്പോലൊരുവന്‍
കരുതിടുവാന്‍ കരംപിടിച്ചു നടത്താന്‍
കൈത്താങ്ങലേകിടുവാന്‍

എന്നുടെയാവശ്യങ്ങള്‍ എല്ലാം
മുന്നമേ അറിയുന്നവന്‍
തന്നുടെ കലവറയില്‍ എനിക്കൊന്നിനും
കുറവ് വരികയില്ല..

കൂരിരുള്‍ താഴ്വരയില്‍
എനിക്ക് കൂട്ടായവന്‍ വരുമേ
വൈരികള്‍ നടുവിലും മേശയൊരുക്കിടും
പ്രാണനെ കാത്തുകൊള്ളും

ആധികള്‍ വ്യാധികളാല്‍
എന്റെ ദേഹം ക്ഷയിച്ചിടിലും
ആനന്ദമുണ്ടെനിക്കേശുവിലെന്‍
മനം പാടിടും ഹല്ലെലുയ്യ

രചന: തോമസ്‌കുട്ടി കെ. ഐ.
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌
Share/Bookmark

Scroll to Top