ആരാധ്യനേ സമാരാധ്യനേ

ആരാധ്യനേ സമാരാധ്യനേ
ആരിലും ഉന്നതന്‍ ആയവനേ
ആരാധിക്കും ഞാന്‍ നിന്നെയെന്നും
ആയുസ്സിന്‍ നാള്‍കള്‍ എല്ലാം

എന്റെ രോഗക്കിടക്കയതില്‍
എന്റെ സൌഖ്യ പ്രദായകനേ
എന്റെ രോഗ സംഹാരകനേ
എന്റെ സര്‍വവും നീ മാത്രമെ

എന്റെ വേദനയില്‍ ആശ്വാസം
നിന്റെ സാന്ത്വനം ഒന്നു മാത്രം
എന്റെ രക്ഷകനാം യേശുവെ
എന്റെ സങ്കേതം നീ മാത്രമെ

ആലാപനം: അനീഷ്‌
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍

Scroll to Top