ആനന്ദമേ എന്താനന്ദമേ ..

ആനന്ദമേ എന്താനന്ദമേ ..
യേശു എന്നുള്ളതില്‍ വന്നതാലെ..

പാപത്തിന്‍ ഭാരം നീങ്ങി മമ
നവിലുയര്‍ന്നു സ്തോത്ര ഗാനം

സന്താപമെല്ലാം തീര്‍ന്നു എന്നില്‍
സന്തോഷം വന്നു ഹല്ലെല്ലുയാ

ഉള്ളം കലങ്ങി നീറിടുമ്പോള്‍
ഉണ്ടെനിക്കെശു ആശ്വാസമായ്

ഇത്ര സൌഭാഗ്യ ജീവിതം ഹാ
ഇദ്ധരയില്‍ വേറില്ലിതുപോല്‍

രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ജെ. പി. രാജന്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍

Scroll to Top