ക്കേശു മഹാരാജ സന്നിധിയില്‍
ലോകം എനിക്കൊരു ശാശ്വതമല്ലെന്ന്
സ് നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്
സ്വര്‍ല്ലോക നാട്ടുകാര്‍ക്കിക്ഷിതിയില്‍ പല-
കഷ്ട സങ്കടങ്ങള്‍ വന്നിടുന്നു
കര്‍ത്താവേ നീ എന്റെ സങ്കേതമാകയാല്‍
ഉള്ളില്‍ മന:ക്ലേശം ലേശമില്ല
വിശ്വാസ കപ്പലില്‍ സ്വര്‍പ്പുരം ചേരുവാന്‍
ചുക്കാന്‍ പിടിക്കണേ പൊന്നു നാഥാ
എന്നത്മാവേ നിന്നില്‍ ചാഞ്ചല്യം എന്തിന്?
ബാഖയിന്‍ താഴ്‌വരയത്രെയിത്
സിയോന്‍ പുരി തന്നില്‍ വേഗം നമുക്കെത്തീ-
ട്ടാനന്ദ കണ്ണുനീര്‍ വീഴ്ത്തിടാമേ
കൂടാര വാസികള്‍ ആകും നമുക്കിങ്ങു
വീടെന്നോ നാടെന്നോ ചൊല്‍വാന്‍ എന്ത്?
കൈകളാല്‍ തീര്‍ക്കാത്ത വീടൊന്നു താതന്‍ താന്‍
മീതെ നമുക്കായി വെച്ചിട്ടുണ്ട്
ഭാരം പ്രയാസങ്ങള്‍ ഏറും വന ദേശം
ആകുലമാത്മാവില്‍ വന്നിടുകില്‍
പാരം കരുണയുള്ളീശന്‍ നമുക്കായി-
ട്ടേറ്റം കൃപ നല്കി പാലിച്ചിടും
കര്‍ത്താവേ നീ വേഗം വന്നിടണേ ഞങ്ങള്‍
ക്കോര്‍ത്താല്‍ ഈ ക്ഷോണിയില്‍ മഹാ ദു:ഖം
എന്നാലും നിന്‍ മുഖ ശോഭയതിന്‍ മൂലം
സന്തോഷ കാന്തി പൂണ്ടാനണ്ടിക്കും
രചന: സാധു കൊച്ചുകുഞ്ഞു ഉപദേശി