ആനന്ദമായ്‌ ആത്മ നാഥനെ

ആനന്ദമായ്‌ ആത്മ നാഥനെ
ആയുസ്സെല്ലാം ഞാന്‍ പാടി സ്തുതിക്കും

അകൃത്യങ്ങള്‍ നീക്കി പാപങ്ങള്‍ പോക്കി
അവന്‍ മകനാക്കി സ്വര്‍ഗ്ഗത്തിലിരുത്തി

അനുദിനമിന്നു അനുഭവിക്കുന്നു
ആത്മ സന്തോഷം അനന്ത സൌഭാഗ്യം

അന്ത്യം വരെയും അന്തികെയുള്ള
ആരോമല്‍ സഖി താന്‍ ആരുമില്ലിത് പോല്‍

അല്പനാള്‍ മാത്രം കൂടാര വാസം
അക്കരെ നാട്ടില്‍ ചെല്ലുമെന്‍ വീട്ടില്‍

ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:

ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഗാനം ലഭ്യമാണ്

രചന: ചാള്‍സ് ജോണ്‍
ആലാപനം: ബിനോയ്‌ ചാക്കോ

Scroll to Top