അലയാഴിയതില്‍

അലയാഴിയതില്‍ തെളിയുന്നതു നിന്‍
കരവിരുതോ? കരവിരുതോ?
ഈ അനന്ത നീലാംബരം പാടിടുന്നു ദേവാ തവ
മഹിതമാം നാമം മനുസുതനെ

അതിരമണീയം കതിരവ കിരണം
നയന മനോജ്ഞം പനിമതിയും
മധുരോധാരം കാതില്‍ മൊഴിയും
മനുവേലാ നിന്‍ സ്തുതി ഗീതം

പുലരിയിന്‍ ഈണം കിളിമൊഴി രുചിരം
അരുവികള്‍ പാടും ഭൂപാളം
ഹിമകണമൂറും താരും തളിരും
പതിവായോതും സ്തുതി ഗീതം

രചന: ജോര്‍ജ് കോശി, മൈലപ്ര
സംഗീതം: സാബു അബ്രഹാം
ആലാപനം: ഷീജ സേവി തോമസ്‌
പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍ & ഐസക് ജോണ്‍

ആലാപനം: കുട്ടിയച്ചന്‍

Scroll to Top