അത്യുന്നതന്‍ തന്‍ മറവില്‍

അത്യുന്നതന്‍ തന്‍ മറവില്‍ വസിക്കും
ഭ്രുത്യരെത്ര സൌഭാഗ്യ ശാലികള്‍
മൃത്യു ഭയം മുറ്റും അകന്നു പാടും
അത്യുച്ചത്തില്‍ സ്വര്‍ഗീയ സംഗീതം

ഇത്ര ഭാഗ്യം വേറില്ല ചൊല്ലുവാന്‍
ഇദ്ധരയില്‍ നിശ്ചയമായി

സര്‍വ്വ ശക്തന്‍ തന്‍ ചിറകിന്നു കീഴില്‍
നിര്‍ഭയമായ് സന്തതം വാഴും ഞാന്‍
ഘോര തര മാരിയോ കൊടുംകാറ്റോ
കൂരിരുളോ പേടിപ്പാനില്ലൊന്നും

ദൈവമെന്റെ സങ്കേതവും കോട്ടയും
ദിവ്യ സമാധാനവും രക്ഷയും
ആപത്തിലും രോഗ ദു:ഖങ്ങളിലും
ആശ്വാസവും സന്തോഷ ഗീതവും

രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

Scroll to Top