അതുല്യമായ സ് നേഹമേ!

അതുല്യമായ സ് നേഹമേ എന്നേശുവിന്‍ ദിവ്യ സ്നേഹം
തന്നെ ബലിയായ് തന്നവന്‍ എന്നെ നടത്തിടും

എന്നേശുവിന്‍ ദിവ്യ സ്നേഹം!

എന്റെ പാപങ്ങള്‍ പൂര്‍ണമായ് പരന്‍ ചുമന്നു തീര്‍ത്താല്‍
എന്‍ ജീവിതം മുഴുവനും പരനു നല്‍കിടും

കൂട്ടുകാര്‍ പിരിഞ്ഞിടും ഉറ്റ ബന്ധുക്കള്‍ കൈവെടിയും
പോകില്ല എന്നെശുവേ നിന്നെ പിരിഞ്ഞു ഞാന്‍

ജീവ പുസ്തകം വിണ്ണിലെ പരന്‍ തുറന്നു നോക്കുമ്പോള്‍
നിന്‍ പേരതില്‍ ഉണ്ടോ എന്ന് നീയൊന്നു ചിന്തിക്കൂ..!

ആലാപനം: മാത്യു ജോണ്‍

Share/Bookmark

Scroll to Top