Uncategorized

അഖിലേശ നന്ദനനു

അഖിലേശ നന്ദനനുമഖിലാണ്ട നായകനു-
മഖിലഗുണമുടയൊരു പരമേശനു
ഇഹലോകമതില്‍ മനുജ മകനായി വന്നവനു
സകലാധികാരമുള്ള മനുവേലനു

ജയ മംഗളം നിത്യ ശുഭ മംഗളം

കാഹളങ്ങള്‍ ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേ
വേഗമോടെ ദൂത ഗണം പാഞ്ഞു വരവേ
ലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി –
സൂര്യനെപ്പോലെ വരും മനുവേലനു

പരമ സുതരായോര്‍ക്ക് പാരിടമടക്കിയും
പരമ സാലേം പുരി പാരിതിലിറക്കിയും
പരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയും
പരിചോടു വാഴുന്ന മനുവേലനു

രചന: യുസ്തുസ് ജോസഫ്

ആലാപനം: ദീപ മിറിയംആലാപനം: മാത്യു ജോണ്‍

The Latest

To Top