യേശുവില്ലാത്ത ജീവിത പടക്
ഇരമ്പും ആഴിയിൽ മുങ്ങും
കരതേടി അലയും നൗകയാം നിന്നെ
തേടി വരുന്നവൻ പിൻപേ
ദുഖിത മാനസം കണ്ടു നിന്നരികിൽ
ഓടിവരും നിൻ സ്വർഗ്ഗപിതാ
ഓരോ നാൾ നിൻ പാപത്തിൻ ഭാരങ്ങൾ
ഓടി മറയും തൻ നിണത്താൽ
കാലങ്ങൾ ഇനിയും ഏറെയില്ല
കൃപയിന് യുഗവും തീർന്നിടാറായ്
കാൽവരിനാഥനിൻ സ്നേഹത്തിൻ ശബ്ദം
കാതുകളിൽ ഇന്ന് മുഴങ്ങുന്നില്ലേ?

രചന: ജെ. വി. പീറ്റർ
ആലാപനം: ആലീസ്
പശ്ചാത്തലസംഗീതം: വയലിൻ ജേക്കബ്