യേശു എന്‍ സങ്കേതവും ബലവും
എന്നുമെന്‍ ആശ്രയവും
ആകയാല്‍ ഞാനിളകീടുകില്ല
ഏതൊരു കാലത്തും
തീച്ചൂളയില്‍ കൂടെ ഞാന്‍ നടന്നിടിലും
ഛേദം വന്നിടാ
ദാനിയെലിന്‍ ദൈവം എന്നെ വിടുവിക്കും
കരങ്ങളില്‍ വഹിക്കും
പ്രാണനെ കാക്കുവാന്‍ വൈരിയെ ജയിപ്പാന്‍
യേശു എന്‍ കൂടെയുണ്ട്
തീര്‍ന്നുപോകാത്ത പ്രത്യാശയുണ്ടെന്നുള്ളില്‍
നിത്യ സമാധാനവും
ഹല്ലേലുയ്യ ഗീതം പാടി ഞാന്‍ ആര്‍ത്തിടും
മോദത്താല്‍ എന്നുമെന്നും
സ്തോത്ര സ്തുതികളാല്‍
എന്നുമവനെ ഞാന്‍ ആരാധിച്ചിടുമേ
രചന: തോമസ് കുളഞ്ഞിയില്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തലസംഗീതം: വയലിന്‍ ജേക്കബ്