യഹോവയാണെന്‍റെ ഇടയന്‍

യഹോവയാണെന്‍റെ ഇടയന്‍
യഹോവയാണെന്‍റെ പ്രാണപ്രിയന്‍
യഹോവയാണെന്‍റെ മാര്‍ഗദീപം
യഹോവയാണെന്‍റെ സര്‍വവും

ആശ്വാസം നല്‍കുന്ന നല്ലിടയന്‍
ആനന്ദമേകുന്ന നല്ലിടയന്‍
പച്ചപ്പുല്‍മേടില്‍ ദിനവും നടത്തുന്ന
മാറാത്ത സ്നേഹിതന്‍ എന്നിടയന്‍

എന്‍ ജീവിതത്തിന്‍ നായകനാണ്
എന്‍ ഭവനത്തിന്‍ രക്ഷകനാണ്‌
തളരാതെ പതറാതെ കാക്കുമെന്നിടയന്‍
അന്ത്യംവരെ അവന്‍ മതിയായവന്‍


രചന, സംഗീതം: സാബു ലോവിസ്
ആലാപനം: കുട്ടിയച്ചൻ
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌


ആലാപനം: ദലീമ