യാഹേ നിന്നാലയത്തിൽ
യാഗാഗ്നിയെരിയുമ്പോൾ
ഒരു മീവൽ പക്ഷിയെപ്പോൽ
കൂടൊരുക്കാനായ് വരും
കൂടാര വാതിലിൽ ഞാൻ
യാഗപീഠത്തിൽ എന്നാത്മാവെരി –
ഞ്ഞടങ്ങുന്നൊരാ നിമിഷങ്ങൾ
കേട്ടുനിന്നാജ്ഞ അനുസരിച്ചീ
എന്നിൽ ആത്മ ഹർഷങ്ങൾ
ചിറകറ്റു വീണൊരു നിമിഷങ്ങളിൽ
മനമുരുകി തിളയ്ക്കുമ്പോൾ
സ്ഥിരമെന്നു തോന്നുന്ന മാനവ ബന്ധങ്ങൾ
വിനയായി ഭവിക്കുമ്പോൾ
കെണിയിൽ കുടുങ്ങുന്ന നിമിഷങ്ങളിൽ
മനമറിയാതെ പതറുമ്പോൾ
കരയാനൊരു തുള്ളി കണ്ണീരിനായ്
ഞാനറിയാതെ പിടയുമ്പോൾ
എരിദാഹമോടിറ്റു തെളി നീരിനായ്
മരുഭൂവിൽ അലയുമ്പോൾ
ഒരു കൂടു കൂട്ടാനൊരിടവും ലഭിക്കാതെ
ഭുവനേ ഞാനലയുമ്പോൾ
രചന: തോമസ് കുട്ടി കുരുവിള
സംഗീതം: സണ്ണി ചിറയിൻകീഴ്
ആലാപനം: മാത്യു ജോൺ
പശ്ചാത്തല സംഗീതം: എബി സാൽവിൻ