വന്മഴ പെയ്തു നദികള്‍ പൊങ്ങി

വന്മഴ പെയ്തു നദികള്‍ പൊങ്ങി
എന്‍ വീടിന്മേല്‍ കാറ്റടിച്ചു
തകര്‍ന്നുപോകാതെ കരുതലിന്‍ കരം നീട്ടി
നടത്തിയ വഴികള്‍ നീയോര്‍ത്താല്‍

വന്‍മഴ പെയ്യട്ടെ എന്‍ വീടിന്മേല്‍ കാറ്റടിച്ചിടട്ടെ..

നീ തകര്‍ന്നിടുവാന്‍ നോക്കി നിന്നോരെല്ലാം
കാണുന്നു നിന്‍ മുന്നില്‍ വിശാലവാതില്‍
യഹോവ നിനക്കായി കരുതിയ വഴികള്‍
നീപോലുമറിയാതെന്നും
ചെങ്കടല്‍ മൂടട്ടെ തീച്ചൂളയേറട്ടെ
അടഞ്ഞവയെല്ലാം തുറന്നിടുമേ

ക്ഷീണിതനാകുമ്പോള്‍ പ്രത്യാശാഗാനങ്ങള്‍
എന്‍ നാവിലെന്നും ഉയര്‍ന്നിടുമേ
കുശവന്റെ കൈയാല്‍ പണിതിടും നേരം
മറ്റാരുമറിഞ്ഞില്ലെന്നെ
ക്ഷീണിതനാകട്ടെ കണ്ണു നിറയട്ടെ
നിന്‍ മഹത്വം ഞാന്‍ ദര്‍ശിക്കുവാന്‍

തകര്‍ന്നു പോകാതെ കരുതലിന്‍ കരം നീട്ടി
നടത്തിയ വഴികള്‍ നീയോര്‍ത്താല്‍


രചന, സംഗീതം: കാലേബ് ജോര്‍ജ്
ആലാപനം: ഷാന്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍