വന്ദനം വന്ദനം ശ്രീയേശു നാഥന്

വന്ദനം വന്ദനം ശ്രീയേശു നാഥന്
വന്ദനം ചെയ്തിടുന്നു
വന്ദനം വന്ദനം നന്ദിയോടടിയാന്‍
വന്ദനം ചെയ്തിടുന്നു

ഇന്നയോളമെന്നെ നടത്തിയല്ലോ
മന്ന തന്നെന്നെ നീ പോറ്റിയല്ലോ
തന്നിടും സകലവും അന്ത്യം വരെ
നന്ദിയോടെ ഞാന്‍ പാടിടുമേ

നിന്നുടെ സന്നിധി മോഹനമേ
ഉന്നത മോദത്തിന്‍ ഉറവിടമേ
വന്നിടും നേരം ഈ ഞങ്ങളെ
ദിവ്യ തേജസ്സാല്‍ നിറയ്ക്കേണമേ

ജീവന്റെ മൊഴികള്‍ ശ്രവിച്ചടിയാര്‍
ജീവനെ സമൃദ്ധമായ് നേടിടുവാന്‍
ജീവനെ വെടിഞ്ഞെന്നെ വീണ്ടവനെ
ജീവകാലമെല്ലാം അനുഗ്രഹിക്ക!

രചന: അനിയന്‍ വര്‍ഗീസ്‌
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍