തീരമെവിടെ ഓളങ്ങളേ …
ദീപമെവിടെ നാളങ്ങളേ …
നാഥനെവിടെ മേഘങ്ങളേ …
കണ്ണുനീര്‍ കടലില്‍ വീണു ഞാന്‍
മുങ്ങിയും പൊങ്ങിയും ഏഴ ഞാന്‍
തുഴഞ്ഞു തുഴഞ്ഞു തളര്‍ന്നു തകര്‍ന്നു
തീരമെവിടെ? ദീപമെവിടെ?
ഇരുളില്‍ ദേവാ നീയെവിടെ? എവിടെ ?
ആയിരമായിരം ആണ്ടുകള്‍ക്കപ്പുറം
ആളുന്ന വേദനയോടെ
ചോരയില്‍ മുങ്ങി പാറയില്‍ വീണൊരാ
മാനുഷപുത്രാ നീയെവിടെ ?
തുള്ളിത്തുളുമ്പിയ കൈപ്പുനീര്‍കാസ
ഉള്ളം പിടഞ്ഞു കുടിച്ചു
ഈ വഴി കൈകളില്‍ ആണിപ്പഴുതുമായ്
നീ വരൂ നാഥാ…. നീ വരില്ലേ…
രചന: ഫാദര്‍. ജി. ടി.ഊന്നുകല്ലില്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: ആര്‍. കെ. ശേഖര്‍