സൂര്യനൊളിഞ്ഞു വാനമിരുണ്ടു
സ്വസ്ഥമായി പക്ഷിഗണങ്ങള്‍
നീര്ത്തോടി ലേക്കു മാനെന്ന പോല്‍
കാംക്ഷിക്കുന്നു തവമുഖം ഞാന്‍
കണ്ണിന് മണി പോല്‍ പകല്‍ മുഴുവന്‍
ശാന്തി നല്കി കാത്ത കൃപയ്ക്കായ്
ചന്തമായാഹാരവസ്ത്രാദി കളും
തന്ന ദയയ്ക്കായ് വന്ദനം
കടലിന് മീതെ ഇരുളിന് മദ്ധ്യേ
കാലിടറി വീണ ശിഷ്യരെ
ശങ്കിക്കാതെ താങ്ങി എഴുന്നെല്പ്പിച്ചോ
കിടക്കമേല്‍ താങ്ങുകെന്നെയും
ബേഥാന്യയിലെ ചെറുഭവനേ
കാത്തനുഗ്രഹിച്ച നാഥനേ
അര്‍ദ്ധരാത്രിയിലെ ആര്‍പ്പുവിളിക്കായ്
ഒരുങ്ങിയിരിക്കാന്‍ തുണയ്ക്കു
പകലില്‍ വന്ന വീഴ്ചതാഴ്ചകള്
പോറുത്തെന്നെ അണച്ചിടണേ
ചന്ദ്രമുഖംപോല് അന്തരംഗത്തെ
ശുദ്ധമാക്കി ആശിര്‍വദിക്കൂ
നിദ്രയിലെനിക്കു ഭദ്രതയേകി
വിശ്രമമരുളൂ നിന് പാതേ
ദൂതസഞ്ചയത്തെ കാവലായ് നല്കി
ദൃഷ്ടിവച്ചെന്നെ നീ കാത്താലും
കൈപ്പണിയല്ലാത്ത നിന്റെ രാജ്യത്തില്‍
രാത്രിയില്ല സ്വര്പ്പുരികളില്
നീതിസൂര്യനുദിക്കും സല് പ്രഭാതത്തില്‍
ചേരുവാന്‍ കാംക്ഷിക്കുന്നു മനം
രചന: ഡോ. ഏഴംകുളം സാംകുട്ടി
ആലാപനം: കോട്ടയം ജോയ്
പശ്ചാത്തല സംഗീതം: ജെ. വി. പീറ്റര്‍