സ്മുര്ന്നാവിന് സഭാ ദൂതനേ നിന്‍പേര്‍ക്കു ഞാന്‍
നല്കുന്നീ ലഖുവാം ലേഖം
വന്‍ മൃതിയതില് വീണു പിന്നെയുമെഴുന്നേറ്റു
പുണ്യ ജീവനെയാണ്ട-തുടസ്സമൊടുക്കമാം
വിദഗ്ദന്നുരയ്പ്പിതു
പ്രത്യക്ഷം ദരിദ്രന് തന്നെ എന്നാലും നീ
സത്യത്തില്‍ ധനികനത്രേ
നിത്യം ഞാനറിയുന്നേന്‍ മിഥ്യായൂദരായ് നില്ക്കും
സാത്താന് പള്ളിയാര്‍ നിന്മേല്
ചുമത്തുമനവധികടുത്തദുഷിമൊഴി
ഒട്ടും നീ ഭയപ്പെടേണ്ട – വന്നിടാനുള്ള
കഷ്ടം നീ സഹിക്കേവേണ്ടു
ദുഷ്ടനാം പിശാചിപ്പോള് പത്തുനാള്‍ മതപീഡ
സൃഷ്ടിക്കും പരീക്ഷിപ്പാന്‍ തടവില്‍ ചിലര്‍ കിട –
ന്നുഴന്നു വലഞ്ഞിടും
വിശ്വസ്തനായിരിക്ക നീ മരണത്തോളം
വിത്രസ്തനാകരുതൊട്ടും
പശ്ചാല്‍ ജീവകിരീടം – ദത്തം ചെയ്തിടുവേന് ഞാന്‍
സത്യസ്ഥര്ക്കഹോ! രണ്ടാംമരണമതിലൊരു
വിനയും വരികില്ല
രചന: കെ വി സൈമണ്‍
ആലാപനം: സുമി സണ്ണി
പശ്ചാത്തല സംഗീതം: വി ജെ പ്രതീഷ്