സൌന്ദര്യത്തിന്‍ പൂര്‍ണതയാകുന്ന സിയോനില്‍

സൌന്ദര്യത്തിന്‍ പൂര്‍ണതയാകുന്ന സിയോനില്‍
നിന്ന് പ്രകാശിക്കുന്നോനെ പ്രഭാതത്തില്‍ സ്തുതിക്കുന്നേ ..

തേന്‍മൊഴി തൂകുന്ന നിന്റെ പൊന്‍ മുഖം കാണ്മാന്‍
അതിരാവിലെ ഉണര്‍ന്നെഴുന്നേ തിരുനാമത്തെ സ്തുതിക്കുന്നെ

യാഗം കഴിച്ചു നിയമം ചെയ്ത ശുദ്ധന്മാര്‍
നാലാം യാമത്തില്‍ ഉണര്‍ന്നു മോദമോടെ വാഴ്ത്തുന്നേ

ഈ പകലെന്‍ ജീവിതത്തില്‍ തെറ്റ് വരാതെ …
രക്തത്താലെ സൂക്ഷിച്ചെന്നെ തൃക്കരത്താല്‍ താങ്ങണേ …

ജയകരമാം ജീവിതം ഞാന്‍ ചെയ്തിടുവാനായ്
അധികാരമുള്ളേശുവിന്റെ തിരു മാര്‍വില്‍ ഞാന്‍ ചാരുന്നെ..

https://www.youtube.com/watch?v=eh8lvK7V1ho

ആലാപനം: ബിനോയ്‌ ചാക്കോ, ജെസ്സി
പശ്ചാത്തലസംഗീതം: ജോസ് മടശേരില്‍

Scroll to Top