യേശുക്രിസ്തു സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് പറഞ്ഞ ഒരു ഉപമയെ ആസ്പദമാക്കിയുള്ള ഗാനമാണിത്. മത്തായി 22:1-14, ലൂക്കോസ് 14:15-24 എന്നീ ഭാഗങ്ങളില്‍ ഈ ഉപമ കാണാം. ഈ ഉപമ ബൈബിളില്‍ നിന്നും വായിക്കുവാനായി ഇവിടെ അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
രാജാത്മജ വിരുന്നതിന്‍ വിവരം
ഈ ഉപമയോ മഹാസാരം
രാജസുതന്‍ വേളിയൊന്നു കഴിച്ചിതു പണ്ടു
രാജ്യത്തുള്ള പൌരന്മാരെ ക്ഷണിച്ചത് കൊണ്ടു
ഭോജനത്തിന്‍ നാളണഞ്ഞെന്നരചനും കണ്ടു
ആ ജനത്തെ വിളിച്ചുടന്‍ ആളയച്ചു കൊണ്ടു
വേണ്ട വിഭവങ്ങളെല്ലാം ചേര്‍ത്തു ഞാന്‍ വിരുന്നു
വേണ്ടും വിധം ചമയ്ക്കയാല്‍ നിങ്ങളിപ്പോള്‍ വന്നു
വേണ്ടുവോളം ഭുജിക്കുവിന്‍ തൃപ്തരാകുവിന്‍ എന്ന്
വേണ്ടിനാന്‍ ക്ഷണം ലഭിച്ച മനുജരോടന്നു
രചന: കെ. വി. സൈമണ്‍
ആലാപനം: സാജന്‍
പശ്ചാത്തലസംഗീതം: സണ്ണി ചിറയിന്‍കീഴ്