പുത്തനാമെരുശലേമില്‍ എത്തും കാലമോര്‍ക്കുമ്പോള്‍
ഇദ്ധരയിന്‍ ഖേദമെല്ലാം മാഞ്ഞു പോകുന്നേ
കഷ്ടത പട്ടിണി ഇല്ലാത്ത നാട്ടില്‍ നാം
കര്‍ത്താവൊരുക്കുന്ന സന്തോഷ വീട്ടില്‍ നാം
തേജസ്സേറും മോഹന കിരീടങ്ങള്‍ ധരിച്ചു നാം
രാജരാജനേശുവോടു കൂടെ വാഴുമേ
നീതിസൂര്യ ശോഭയാലെന് അല്ലലിരുള് മാറിടും
ഭീതിയുമനീതിയുമങ്ങില്ല ലേശവും
സന്തോഷശോഭനം ആ നല്ല നാളുകള്‍
ലോകം ഭരിച്ചിടും കര്ത്താവിനാളുകള്
രോഗം ശോകം യുദ്ധം ക്രുദ്ധജാതികളിന്‍ വിപ്ലവം
പോകുമെല്ലാമേശുരാജന് ഭൂവില്‍ വാഴുമ്പോള്‍
സത്യശുദ്ധപാതയില് നടന്നുവന്ന ശുദ്ധന്മാര്
വീണ്ടെടുക്കപ്പെട്ട സര്വ്വദൈവമക്കളും
ഉല്ലാസഘോഷമായ് സിയോനില്‍ വന്നിടും
ദുഃഖം നെടുവീര്‍പ്പും സര്‍വ്വവും തീര്‍ന്നിടും
നിത്യ നിത്യ സന്തോഷം ശിരസ്സില്‍ ഹാ! വഹിച്ചവര്‍
നിത്യതയ്ക്കുള്ളില്‍ മറയും തീരും കാലവും
രചന: എം. ഇ. ചെറിയാന്
ആലാപനം: കോട്ടയം ജോയ്
പശ്ചാത്തലസംഗീതം: ജോസ് മാടശ്ശേരി