പണം കൊടുത്തു പലതും നേടും മനുഷ്യാ..
നീ പണം കൊടുത്താലുലകിലെന്നും വാഴുമോ ?
ജീവിതമാകും പെരുവഴിയില്‍
പുതിയ പുലരി തേടിയോടും യാത്രക്കാരാ ..
ഓര്‍ക്കുക നീ, ലോകസുഖം വ്യര്‍ത്ഥമല്ലോ !
മായയല്ലോ! സര്‍വം മായയല്ലോ !!
പണം കൊടുത്താല്‍ ആഹാരം വാങ്ങാം
ആ പണം കൊടുത്താല്‍ ആത്മമന്ന ലഭിക്കുമോ ?
പണം കൊടുത്താല്‍ മണിമേട വാങ്ങാം
ആ മണിമേടയില്‍ ശാശ്വതമായ് വാഴുമോ ?
അത്മമന്ന വേണമോ ? നിത്യ ഭവനം വേണമോ ?
രക്ഷിതാവിന്‍ അരികില്‍ നീ വാ, വാ …
യേശുവിന്‍ അരികില്‍ നീ വാ, വാ …
പണം കൊടുത്താല്‍ പുസ്തകങ്ങള്‍ വാങ്ങാം
ആ പണം കൊടുത്താല്‍ ആത്മജ്ഞാനം ലഭിക്കുമോ ?
പണം കൊടുത്താല്‍ വൈദ്യന്മാരെ കാണാം
ആ പണം കൊടുത്താല്‍ നിത്യസൌഖ്യം ലഭിക്കുമോ ?
ആത്മജ്ഞാനം വേണമോ ? നിത്യസൌഖ്യം വേണമോ ?
രക്ഷിതാവിന്‍ അരികില്‍ നീ വാ, വാ …
യേശുവിന്‍ അരികില്‍ നീ വാ, വാ …
പണം കൊടുത്താല്‍ കുടിവെള്ളം വാങ്ങാം
ആ പണം കൊടുത്താല്‍ ആത്മ ദാഹം തീരുമോ ?
പണം കൊടുത്താല്‍ വിഗ്രഹങ്ങള്‍ വാങ്ങാം
ആ പണം കൊടുത്താല്‍ ദൈവശക്തി ലഭിക്കുമോ ?
ജീവജലം വേണമോ ? ദൈവശക്തി വേണമോ ?
രക്ഷിതാവിന്‍ അരികില്‍ നീ വാ, വാ …
യേശുവിന്‍ അരികില്‍ നീ വാ, വാ …
![]()
ആലാപനം: കെസ്റ്റര്‍