Binoy Chacko

നിന്‍ സന്നിധി മതി ഹാ യേശുവേ

നിന്‍ സന്നിധി മതി ഹാ യേശുവേ
നിന്‍ പ്രസാദം മതി ഈ എനിക്ക്
വന്‍ ദു:ഖങ്ങളിലും നിന്‍ സന്നിധി മതി
നിന്‍ സന്നിധി മതി ഇന്നും എന്നും

ഭൂമിയിളകിലും മാ സമുദ്രം
കോപിക്കിലും ഭയം ഇല്ലെനിക്ക്
അന്ന് നിന്‍ കൈ മതി നിന്‍ സന്നിധി മതി
നിന്‍ സന്നിധി മതി ഇന്നും എന്നും

ലോകത്തില്‍ ഏകനായ്‌ തീരുകിലും
രോഗത്താല്‍ ബാധിതന്‍ ആയിടിലും
തൃക്കണ്‍ എന്‍മേല്‍ മതി നിന്‍ സന്നിധി മതി
നിന്‍ സന്നിധി മതി ഇന്നും എന്നും

രചന: ഇ. ഐ. ജേക്കബ്‌
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

ആലാപനം: പോൾസൺ കണ്ണൂർ

Most Popular

To Top