നീയാണാരംഭം ദേവാധിദേവാ
നീയാണാലംബം ശ്രീയേശു നാഥാ
നീയെന്‍ സങ്കേതം രാജാധിരാജാ
നീയെന്‍ ആനന്ദം ശ്രീയേശു നാഥാ
ആമേന്‍ ആയുള്ളോനേ ആത്മാവായുള്ളോനേ
നീയാണാരാധ്യന് ശ്രീയേശുവേ
യേശുവേ യേശുവേ യേശുവേ
നാഥാ നീയുന്നതന്‍ നാഥാ നീ ശാശ്വതന്‍
നീതിമാനായ നീ
ക്രൂശിതന് ക്രൂശിതന് നാഥാ നീ ക്രൂശിതന്
നാഥാ ജേതാവു നീ വിണ്ണിന് പന്ഥാ വു നീ
പാപമോക്ഷം തരും
വന്ദിതന്‍ വന്ദിതന്‍ നാഥാ നീ വന്ദിതന്‍
പാടി പുല്കുന്നു ഞാന്‍ നിന് പദം സാദരം
നിന് പദം സാദരം
നിന് പദം സാദരം നിന് പദം സാദരം
വീണ്ടും നീ വന്നിടും മേഘത്തില്‍ വന്നിടും
ചാരൂ, വാക്യങ്ങളില്‍
ചൊന്നിടും ചൊന്നിടും നാഥാ നീ ചൊന്നിടും
എന്‍ കാന്തേ കന്യകേ ചേരൂ നീ അന്തികെ സ്വര്‍ഗ്ഗ രാജ്യേ സദാ
വാണിടൂ വാണിടൂ സ്വര്‍ഗ്ഗേ നീ വാണിടൂ
അന്നാളില്‍ കാന്തയോ കണ്ടിടും നിന് മുഖം
നിന് മുഖം പൊന്മുഖം
നിന് മുഖം പൊന്മുഖം നിന് മുഖം പൊന്മുഖം
രചന: മുരളീധരന് ഇ. കെ.
ആലാപനം: കെസ്റ്റര്‍, ആണ്ട്രിയ
പശ്ചാത്തല സംഗീതം: ജെറി അമല്‍ദേവ്