നീതിയാം യഹോവയേ – തിരു
ചരണമെന്റെ ശരണം
നി സരി സരിമ രിപമ നിപമ
പസസനി പനിപമ രിപമ രിമരിസ
നീയുരു കരുണാ രസമാനസമാര്‍ –
ന്നനിശമിരിപ്പതാലസാമ്യ സുഖ മമ
ശ്രീ തരും തവ പാദമതൊന്നേ
ഖേദമകറ്റി പരിപാലിപ്പതെന്നെ
ദേഹികള്‍ക്കമൃതായെ – തവ
ദേഹമിരിപ്പതെന്നായെ
വേദമോതിടുന്നാകയാല്‍ നീയെ
വേദനയില്‍ തുണയെന്നാത്മിക തായേ
ദേവ നിന്നുടെ ജ്ഞാനം മമ
താപമാറ്റിടും നൂനം
പാവനാശയ മാനസ വാനം
പാര്‍ക്കുവതിന്നരുള്‍ നിന്‍ ബോധ വിമാനം
രചന: കെ. വി. സൈമണ്‍
ആലാപനം: ആലീസ്
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്