നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍
സ്തുതിയല്ലാതൊന്നുമില്ല എന്റെ ഹൃദയത്തിലുയര്‍ന്നിടുവാന്‍
സ്തോത്രമാല്ലാതൊന്നുമില്ല നിനക്കായി ഞാന്‍ സമര്‍പ്പിക്കുവാന്‍
യേശുവേ നിന്റെ സ്നേഹമതോ വര്‍ണ്ണിച്ചിടുവാന്‍ സാധ്യമല്ലേ…

സ്തുതി സ്തുതി നിനക്കെന്നുമേ സ്തുതികളില്‍ വസിപ്പവനെ
സ്തുതി ധനം ബലം നിനക്കേ സ്തുതികളില്‍ ഉന്നതനെ..

കൃപയല്ലാതൊന്നുമല്ല എന്റെ വീണ്ടെടുപ്പിന്‍ കാരണം
കൃപയാലാണെന്‍ ജീവിതം അതിനാനന്ദം അതി മധുരം
ബലഹീനതയില്‍ തികയും ദൈവശക്തിയെന്‍ ആശ്രയമേ
ബലഹീനതയില്‍ ദിനവും യേശുവില്‍ ഞാന്‍ പ്രശംസിച്ചിടും

കൃപയതി മനോഹരം കൃപ കൃപയതി മധുരം
കൃപയില്‍ ഞാന്‍ ആനന്ദിക്കും കൃപയില്‍ ഞാന്‍ ആശ്രയിക്കും

സൈന്യ ബഹുത്വത്താല്‍ രാജാവിന് ജയം പ്രാപിപ്പാന്‍ സാദ്ധ്യമല്ലേ..
വ്യര്തമാണീ കുതിരയെല്ലാം വ്യര്‍ത്ഥമല്ലെന്‍ പ്രാര്‍ത്ഥനകള്‍
നിന്നില്‍ പ്രത്യാശ വയ്പ്പവര്‍ മേല്‍ നിന്റെ ദയയെന്നും നിശ്ചയമേ
യേശുവേ നിന്‍ വരവതിനായ് കാത്തു കാത്തു ഞാന്‍ പാര്‍ത്തിടുന്നെ

ജയം ജയം യേശുവിനു ജയം ജയം കര്‍ത്താവിന്
ജ്ജം ജയം രക്ഷകന് ഹല്ലെലുയ്യ ജയമെന്നുമേ

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍
കൃപയല്ലാതൊന്നുമല്ല എന്റെ വീണ്ടെടുപ്പിന്‍ കാരണം
യേശുവേ നിന്‍ വരവതിനായ് കാത്തു കാത്തു ഞാന്‍ പാര്‍ത്തിടുന്നെ

രചന: ഗ്രഹാം വര്‍ഗീസ്‌
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍