Song

നാള്‍തോറും ഭാരം ചുമക്കുവാന്‍

നാള്‍തോറും ഭാരം ചുമക്കുവാന്‍
നല്ലിടയനേശു മാത്രമേ
വല്ലഭനായ് മഹോന്നതനായ്
അവന്‍ വസിച്ചിടുന്നു എന്‍ ഹൃദയേ

മാറയെ മധുരമായ് തീര്‍ത്തതവന്‍
നിത്യമാം ജീവന്‍റെ ഉറവായ നാഥനില്‍
എന്റെ ഏക ആശ്രയവും

സ്വര്‍ഗീയ ഭോജ്യമായ് ഇറങ്ങിയവന്‍
ജീവന്‍റെ ജലമെനിക്കേകിയവന്‍
സത്യമായ് ജീവനായ് വഴിയായി വന്നവന്‍
എന്റെ പ്രാണനെ വീണ്ടെടുത്തു

രചന: മെറീന ജോണി
സംഗീതം, ആലാപനം‌: ജോര്‍ജ് മഠത്തില്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്

The Latest

To Top