മതിയെനിക്കേശുവിന്‍ കൃപ മതിയാം

മതിയെനിക്കേശുവിന്‍ കൃപ മതിയാം
വേദനയില്‍ ബലഹീനതയില്‍

ആശ്രയിക്കും ഞാന്‍ യേശുവിനെ
അനുദിന ജീവിത ഭാരങ്ങളില്‍
അനുഭവിക്കും അവന്‍ കൃപകള്‍
അനവധിയായ് ധരയില്‍

ആരിലുമധികം അറിഞ്ഞു എന്റെ
ആധികളാകെ ചുമന്നിടുവാന്‍
അരികിലുണ്ടെന്‍ അരുമ നാഥന്‍
ആരോമല്‍ സ്നേഹിതനായ്

ഇന്നെനിക്കുള്ള ശോധനകള്‍
വന്നിടുന്നോരോ വിഷമതകള്‍
അവനെനിക്ക് തരുന്ന നല്ല
അനുഗ്രഹമാണതെല്ലാം

രചന: ചാള്‍സ് ജോണ്‍