കൃപയാല്‍ കൃപയാല്‍
കൃപയാല്‍ ഞാന്‍ ദൈവമകനായ്
അത്ഭുതമത്ഭുതമേ
ശാപം നിറയും ധരണിയില്‍ നീച
പാപിയായ് പിറന്ന ദ്രോഹി ഞാന്‍
എന്നെയും സ്നേഹിക്കയോ തമ്പുരാന്‍
എന്നെയും സ്നേഹിക്കയോ
കാണ്മിന്‍ നാം നിജസുതരായ് വരുവാന്‍
ദൈവം നല്‍കിയ സ്നേഹമേ
ഇത്ര മഹാസ്നേഹം
ധരയില്‍ വേറിണ്ടിതുപോലെ
അഴിയും ലോകജനങ്ങളിന്‍ സ്നേഹം
പൊഴിയും പുല്ലിന്‍ പൂക്കള്‍ പോല്‍
വാടാത്ത സ്നേഹം
കുരിശില്‍ കാണുന്ന സ്നേഹം
ഗാനരചന: എം. ഇ. ചെറിയാന്‍
ആലാപനം: ഡിറ്റി ഡെന്നി
പശ്ചാത്തലസംഗീതം: ഡെന്നി തോമസ്