കൃപമതിയെന്‍ യേശുവേ – നിന്‍ കൃപ
യേശുവിന്‍ വചനം മതിയെനിക്ക്
നിന്നിമ്പശബ്ദം മാത്രം മതിയെനിക്ക്
സര്‍വാധിസര്‍വവും നിര്‍മിച്ച നാഥാ
നീ മാത്രം മതിയെനിക്ക്
നിന്‍ തിരുസന്നിധിയാണെന്നഭയം
നിന്‍ മൊഴികളാണെന്നാശ്വാസം
നിന്‍ തിരുകല്പനകള്‍ കാതോര്‍ത്തിടാനായ്
നാഥാ നിന്‍ കൃപ ചൊരിയണമേ
രചന, സംഗീതം: സാബു ലൂയിസ്
ആലാപനം: ദലീമ
പശ്ചാത്തലസംഗീതം: വയലിന്‍ ജേക്കബ്