Song

ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ

ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ
എൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്

എൻ ഹൃദയം ധ്യാനിക്കുന്നോനേ
എന്നുള്ളം വാഞ്ചിക്കുന്നോനേ
എൻ സർവം ദാഹിക്കുന്നോനെ
എൻ മനസിൽ ആനന്ദമേ

പാപിയാമെന്നെയും ദൈവനീതിയാക്കി മാറ്റി
രോഗിയാമെന്നെയും നിൻ പ്രിയനാക്കി മാറ്റി
ഓരോന്നായ് ധ്യാനിക്കുമ്പോൾ
എൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്

ശാപമാമെന്നെയും നിൻ മഹിമയാക്കി മാറ്റി
ദാസനാമെന്നെയും നിൻ പുത്രനാക്കി മാറ്റി
ഓരോന്നായ് ധ്യാനിക്കുമ്പോൾ
എൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്

രചന, സംഗീതം, ആലാപനം: രാജേഷ് ഏലപ്പാറ

The Latest

To Top