കൊടിയകാറ്റടിക്കേണമേ

കൊടിയകാറ്റടിക്കേണമേ – ആത്മ
മന്ദമാരുതനീ ദാസര്‍ മദ്ധ്യത്തില്‍

വാഗ്ദത്തം യൂദര്‍ക്ക് മാത്രമല്ല കര്‍ത്തന്‍
വാക്കു പാലിപ്പവര്‍ക്കേകും ദയാലുവും
ഓമനപ്പേര്‍ ചൊല്ലി ചാരത്തണയ്ക്കും
ദൂരസ്ഥര്‍ക്കും നല്‍ക്കും ദിവ്യാത്മ ദാനം

നാലുപാടും ചുറ്റി അടിക്കണമേ ഇപ്പോള്‍
ഉന്നത ഭാവങ്ങള്‍ നിലംപരിചാകാന്‍
ശക്തിയോടടിക്കുക ദൈവത്തിന്‍ കാറ്റേ..
ഊതുക നിന്‍ പ്രിയ മക്കള്‍മേലിന്ന്

വടതിക്കാറ്റേ നല്ല തെന്നിക്കാറ്റേ പ്രിയന്‍ –
തോട്ടത്തില്‍ നില്‍ക്കും നിന്‍ നടുതലകളിന്‍മേല്‍
നല്‍സുഗന്ധം വീശും നേരം വരെയും
ഊതണമേ അതിന്‍ പുഷ്പലതകളില്‍

രചന: സി.എസ് മാത്യു
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌

Scroll to Top