കരുണാസാഗരമേ കനിവിന്‍ പ്രഭാമയനേ
കദനം നിറഞ്ഞ ജീവിതത്തില്‍ കരുതാന്‍ നീ വന്നു
വിണ്ണിലെ മഹിമകളെല്ലാം വെടിഞ്ഞു നീ ഒരുനാള്‍
കന്യകമേരി തന്‍ സുതനായ് പാരില്‍ നീ അവതരിച്ചു
ഒരു ബലിയായ് മരക്കുരിശില്‍
സ്വര്‍ഗീയ ദൂതരുമായൊരുനാള്‍ മേഘെ നീ വന്നിടുമ്പോള്‍
ആകാശ മണ്ഡലമാകെ നിന്‍ തേജസ്സു നിന്നിടുമ്പോള്‍
വന്നണയും ഞാന്‍ തിരു സവിധേ
രചന: ജോണ്‍സന്‍ കുളങ്ങര
സംഗീതം: ജോര്‍ജ് മഠത്തില്‍
ആലാപനം: ജോര്‍ജ് മഠത്തില്‍, സുമി സണ്ണി
പശ്ചാത്തല സംഗീതം: ജെര്‍സന്‍ ആന്റണി