കാല്‍വരിയില്‍ തൂങ്ങിടുന്ന യേശുവേ ഞാന്‍ കണ്ടു
കാല്‍ക്കരങ്ങള്‍ ചേര്‍ത്തണച്ച യേശുവേ ഞാന്‍ കണ്ടു
എന്‍ പാപമെല്ലാം ചുമന്നിടുന്ന യേശുവേ ഞാന്‍ കണ്ടു
ചങ്കിലെ ചോരയെല്ലാം എനിക്കു വേണ്ടിയല്ലോ
ക്രൂശിലെ ത്യാഗമെല്ലാം എന്നെ രക്ഷിപ്പാനല്ലോ
പാപിയെന്നെ വീണ്ടെടുക്കാന്‍ പ്രാണന്‍ നല്‍കിടുന്നു
പാപിയാകും എന്നെത്തേടി എന്നരികില്‍ വന്നു
പാപമെല്ലാം നീക്കിയെന്നുരച്ച നാഥന്‍ ശബ്ദം
കേട്ടുടന്‍ ഞാന്‍ ഏകിയെന്നെ അവനായ് ജീവിച്ചിടാന്‍
രചന, സംഗീതം: സാബു ലൂയിസ്
ആലാപനം: ദലീമ
പശ്ചാത്തലസംഗീതം: ആല്‍ബര്‍ട്ട് വിജയന്‍