Song

ഇരുളാകുമീ ധരയില്‍ പൊരുളായി വന്ന സുതനേ

ഇരുളാകുമീ ധരയില്‍ പൊരുളായി വന്ന സുതനേ
തിരുപാതയെന്‍ ശരണം

വിഷാദ ഗാനം പാടുമ്പോള്‍ വിമൂകവേദനയൂറുമ്പോള്‍
ആത്മവേദന ഹൃദയതംബുരു തേങ്ങലുകളായ് ഉയരുമ്പോള്‍
തരും സാന്ത്വനം ശരണം തിരു പാതയെന്‍ ശരണം

ഏകയായ് ഞാന്‍ അലയുമ്പോള്‍ വഴി അറിയാതെ ഇടറുമ്പോള്‍
ആയിരം നിന്ദകള്‍ ഒരുപോള്‍ നീട്ടും വേദനയുളില്‍ പടരുമ്പോള്‍
തരും സാന്ത്വനം ശരണം തിരു പാതയെന്‍ ശരണം

ആശകള്‍ വാടിക്കൊഴിയുമ്പോള്‍ ആശാമലരുകള്‍ കരിയുമ്പോള്‍
ആയിരം തന്ത്രിയില്‍ ഒരുപോല്‍ അപശ്രുതി ഗാനവിരൂപിയായ് മാറുമ്പോള്‍
തരും സാന്ത്വനം ശരണം തിരു പാതയെന്‍ ശരണം


രചന: തോമസ്കുട്ടി കുരുവിള
ആലാപനം‌: ജിജി സാം
സംഗീതം: സാബു ജോണ്‍
പശ്ചാത്തലസംഗീതം: സണ്ണി ചിറയിന്‍കീഴ്‌

The Latest

To Top