എന്നേശുവേ നിന് സ്നേഹം ഓര്‍ക്കുമ്പോള്‍ എന്തു മോദം
എന്തു ഞാന്‍ നിനക്കേകിടും എന്‍ പരനെ ഉലകില്
എന്നുമെന്നും സ്തോത്ര ഗീതങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ
നിത്യമാം നാശ ക്കുഴിയില്‍ നിന്നെനിക്ക്
നിത്യമാം ജീവന് നല്കാന് നീ കനിഞ്ഞു
നിന് സ്നേഹം വര്‍ണ്ണിച്ചിടാന്‍
എന്നെയും നിന് പാത്രമാക്കി
നശ്വരമാം ലോക മോഹം വിട്ടെനിക്ക്
നിത്യമാം സ്നേഹം നല്കാന് നീ കനിഞ്ഞു
നിന് കൃപ വര്‍ണ്ണിച്ചിടാന്‍
എന്നെയും നീ യോഗ്യയാക്കി
രചന: മെറീന ജോണി
സംഗീതം: ജോര്‍ജ് മഠത്തില്‍
ആലാപനം: ഷെറിന് ഫേബ
പശ്ചാത്തലസംഗീതം: വി. ജെ. പ്രതീഷ്