എന്നേശുവേ നീ എന്റെ സ്വന്തമേ

എന്നേശുവേ നീ എന്റെ സ്വന്തമേ
എന്നാശ്രയം നീ മാത്രമെന്നുമേ

നീറുന്ന വേദന എറിടും നേരത്ത്
നീ മതി നാഥനെ എന്‍ ചാരത്തു
നാനാ പരീക്ഷയാല്‍ ഞാന്‍ വലയുമ്പോള്‍
നീ തരും തോരാത്ത വന്‍ കൃപകള്‍

പാരിതില്‍ കഷ്ടത വര്‍ദ്ധിക്കും വേളയില്‍
പാലകന്‍ നീ മതി സന്തോഷമായ്
പേര് ചൊല്ലി ശത്രു പരിഹസിക്കുമ്പോള്‍
ചേരും ഞാന്‍ നിന്ദയേറ്റ  നിന്റെ കൂടെ

അല്ലിലും പകലിലും മാറ്റമില്ലാത്തവന്‍
നല്ലവന്‍ ദൈവം നീ മാത്രമാം
വല്ലഭന്‍ നിന്‍ നാമ കീര്‍ത്തനം ചെയ്തു
നല്ല പോര്‍ പൊരുതി ഞാന്‍ ഓട്ടം തികയ്ക്കും


രചന: കൊച്ചുബേബി (ഹ്യൂസ്റ്റണ്‍)
ആലാപനം: ജയ്സണ്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍