എന്നേശുവേ എന്‍ ജീവനേ എന്നാശ നീ മാത്രമാം
എന്നാശ നീ മാത്രമാം (2)
ശോകാന്ധകാരങ്ങളില്‍ എന്‍ ഏകാന്ത നേരങ്ങളില്‍
എന്‍ കാന്ത നീയുള്ളിലാശ്വാസമായ് വൈകാതെന്‍ മുന്‍ വന്നിടും
ഉറ്റോരുപേക്ഷിച്ചിടും എന്‍ കൂട്ടാളികള്‍ പോയിടും
തെറ്റാതെന്‍ ആവശ്യ നേരങ്ങളില്‍ കൂട്ടായ് എനിക്കുണ്ട് നീ
രാവില്‍ വിളക്കാണ് നീ എന്‍ നാവില്‍ മധുവാണ് നീ
അളവില്ലാ കദനത്തിന്‍ കാര്മേഘത്തില് മഴവില്ലിന് ഒളിയാണ് നീ
രചന: എം. ഇ. ചെറിയാന്
ആലാപനം: വിമ്മി മറിയം
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍