എന്‍ സ് നേഹവാനായ താതാ,
നിന്‍ വാക്കു കേള്‍ക്കാതെയൊരുനാള്‍
ഈ നിന്റെ ഭവനത്തില്‍ നിന്നും
പോയ് ധൂര്‍ത്തനായ് ഞാന്‍ ദൂരെ
ഔദാര്യ നിധി നീ എന്‍ കൈയില്‍ തന്നൊരു സമ്പത്ത് മുഴുവന്‍
അരുതാത്ത വഴികളില്‍ നടന്നു അവിവേകിയായ് ഞാന്‍ കളഞ്ഞു
പശി മൂത്ത് പന്നികള്‍ തിന്നും തവിടിന്റെ പൊടിയും കൊതിച്ചു
ദാസര്‍ക്കെന്‍ തറവാട്ടിലേറും ആ ഭാഗ്യമോര്‍ത്തു തപിച്ചു
അപരാധ ഭാരം നിറഞ്ഞു മനസ്സാകെ വാടി തളര്‍ന്നു
സഹതാപമെങ്ങും തിരഞ്ഞു വെറും ഏഴയായ് ഞാന്‍ വലഞ്ഞു
ഉരുകുന്ന കരളുമായ് വന്നു നിറയുന്ന കണ്ണുമായ് നിന്നു
മകനെന്നെ വിളിയില്‍ കുളിര്‍ന്നു താതാ നിന്‍ മുത്തം നുകര്‍ന്നു
രചന: റവ. ജി. ടി. ഊന്നുകല്ലില്‍
ആലാപനം: മാത്യു ജോണ്‍